Sunday, May 22, 2005

ഇന്റര്‍നെറ്റിലെ ആദ്യമലയാള കമന്റുകള്‍ - 1

1998 ഏപ്രില്‍ 2ന്‌ ഡോക്റ്റര്‍ ശ്രീ ചന്ദ്രമോഹന്‍ kerala.com-ന്‍റെ അതിഥിപുസ്തകത്തില്‍ ഇങ്ങനെ എഴുതി:

Clip_2
സൂപ്പര്‍വീയെച്ചെസ്സ് (SuperVHS) എന്നു സ്വയം കളിപ്പേരിട്ടുകൊണ്ട് ആല്‍ത്തറയില്‍ വരാറുണ്ടായിരുന്ന വര്‍ഗ്ഗീസ് സാമുവല്‍ സ്വന്തമായി malayalam.ttf എന്നൊരു ഫോണ്ട് സൃഷ്ടിച്ചിരുന്നു. ഇതുപയോഗിച്ചാണ്‌ CM ഈ ഖണ്ഡിക എഴുതിയത്. ഇംഗ്ലീഷ് കീബോര്‍ഡിലെ അക്ഷരങ്ങള്‍ക്കു സമാനശബ്ദമുള്ള മലയാളം കീ കോഡുകള്‍ എന്നതായിരുന്നു malayalam.ttfന്‍റെ പ്രത്യേകത. മലയാളത്തിലെ ഏറ്റവും ആദ്യത്തെ transliteration ശ്രമമായിരുന്നു ഇത് എന്നു പറയാം.

ഈ എഴുത്തിന്‍റെ അനന്തരഫലമായി പിന്നീട്‌ ഏതാനും മിടുമിടുക്കന്മാരായ മലയാളി ചെറുപ്പക്കാര്‍‍ തങ്ങളുടെ കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഭാഷാസ്നേഹവും കൈമുതലാക്കി 'ലാത്തി' എന്ന കളിപ്പേരിട്ട് ഒരു പ്രോഗ്രാം നിര്‍മ്മിച്ചു. ലാത്തിയും kerala.com-ന്‍റെ keralite.ttf എന്ന ഫോണ്ടും ഉപയോഗിച്ച് ആല്‍ത്തറയിലെ സന്ദര്‍ശകര്‍ക്ക് അനായാസമായി ശുദ്ധമലയാളത്തില്‍ അഭിപ്രായങ്ങളും സന്ദേശങ്ങളും എഴുതിച്ചേര്‍ക്കാമെന്ന അവസ്ഥ അങ്ങനെ കൈവന്നു.

കൂട്ടുകാരെല്ലാം കൂടി ചെത്തിയുഴിഞ്ഞ് ചെത്തിയുഴിഞ്ഞ് ലാത്തി കൂടുതല്‍ ഭംഗിയാക്കി. ഇതിനിടെ പേരു മാറ്റി 'മാധുരി'എന്നാക്കി. ലോകത്തിന്‍റെ പല കോണുകളിലുമുള്ള മലയാളികള്‍ മാധുരി ഉപയോഗിച്ച് സുഗമമായി മലയാളത്തില്‍ തങ്ങള്‍ക്കു വേണ്ട കമ്പ്യൂട്ടര്‍ രേഖകള്‍ സൃഷ്ടിക്കാനും തുടങ്ങി.

പല കൂട്ടാളികളുടേയും പ്രചോദനവും നിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നെങ്കിലും ലാത്തി/മാധുരി പ്രോഗ്രാമുകളുടെ മുഖ്യശില്പികള്‍
ബിനു മേലേടം, സോജി ജോസഫ്, ബിനു ആനന്ദ്,കൊണ്ടറെഡ്ഡി, സിബു സി.ജെ. എന്നിവരായിരുന്നു. ഓരോരുത്തരും അവരവരുടെ പരിചിതവൈദഗ്ദ്യം പങ്കുചേര്‍ത്തു. പ്രോഗ്രാമിന്‍റെ അകക്കാമ്പില്‍ യഥാര്‍ത്ഥ transliteration യന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ സിബുവിന്‍റെ 'വരമൊഴി' എന്ന അക്ഷരമാറ്റപ്പട്ടിക (conversion scheme) ഉപയോഗിച്ചു.

സാങ്കേതികസര്‍വ്വകലാശാലകളില്‍ നിന്നും സൈനികഗവേഷണകേന്ദ്രങ്ങളില്‍നിന്നും ഇന്‍റര്‍നെറ്റ് പിച്ചവെച്ച് സാധാരണ ജനങ്ങളുടെ കൌതുകഭരിതമായ നവകമ്പ്യൂട്ടര്‍സാക്ഷരതയിലേക്ക് ഇറങ്ങിവരുന്ന കാലമായിരുന്നു അത്. മലയാളികള്‍ക്ക് സ്വതന്ത്രമായും സ്വന്തം വിലാസം കൊടുക്കുകപോലും ചെയ്യാതെയും തങ്ങളുടെ സങ്കല്പങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുവാനുള്ള ലോകചരിത്രത്തിലെ ആദ്യത്തെ മലയാളം graffiti ചുമര്‍ ആയി മാറി kerala.com-ന്‍റെ അതിഥിപുസ്തകം. രസകരവും വിജ്ഞാനപ്രദവുമായ ഒട്ടനവധി കാര്യങ്ങള്‍ അവിടെ ചര്‍ച്ചക്കു വന്നു. ഏറെക്കാലത്തേക്ക് നിലനില്‍ക്കേണ്ട ഒരമൂല്യചരിത്രഭണ്ഡാഗാരമായി അതു സാവധാനം രൂപം പ്രാപിച്ചു.

എങ്കിലും അധികമൊന്നും വൈകാതെ, മലയാളിസമൂഹത്തിന്‍റെ ശാപമായ ‍കുളിമുറിയെഴുത്തുകാര്‍ (graffiti maniacs) അവിടെയും വന്നെത്തി. പടര്‍ന്നുപന്തലിച്ചുവന്നിരുന്ന ആ പേരാല്‍വൃക്ഷത്തിന്‍റെ കടയ്ക്കല്‍ വിരലിലെണ്ണാവുന്ന കുറച്ചു കുട്ടിക്കോമാളികള്‍ നിഷ്ഠുരമായി കത്തിവെച്ചു.
ആര്‍ക്കും വന്നു കണ്ടു വായിച്ച് അവരവരുടേതായ അഭിപ്രായങ്ങളും എഴുതി തിരിച്ചുപോകാമായിരുന്ന ആല്‍ത്തറയില്‍ മനമില്ലാമന്സ്സോടെ Log-in, password തുടങ്ങിയ ഉപായങ്ങള്‍ സ്ഥാപിക്കേണ്ടിവന്നു. അതോടെ ആ വെബ്‍പേ‍‍ജിലേക്കുള്ള പോക്കുവരവും കുറഞ്ഞു.

കുറെ നാള്‍ കൂടി ആ നെയ്‍വിളക്കു മുനിഞ്ഞുകത്തി. കരിന്തിരി പോലെ ഇപ്പോഴും അതിഥിപുസ്തകത്തിന്‍റെ ഒരംശം ഇവിടെ കാണാം.

എന്തായാലും ഇതിനിടയില്‍ ഒരാള്‍ നിശ്ശബ്ദമായി ഒരിടത്തിരുന്ന്‌ താന്‍ സ്വരുക്കൂട്ടിയെടുത്ത കൊച്ചുസൂത്രപ്പണി ചെത്തിയുഴിഞ്ഞു രാകി ശരിപ്പെടുത്തുന്നുണ്ടായിരുന്നു. മാധുരിയുടെ വളര്‍ച്ച അപ്പുറത്തു മുരടിച്ചുപോകുന്നതു കണ്ടു മനസ്സിടറിയ സിബു തന്‍റേതായി സ്വയം ഒരു പുതിയ Graphi User Interface 'വരമൊഴി'യ്ക്കുണ്ടാക്കിക്കൊടുത്തു.വരമൊഴി എന്നു തന്നെ അതിനു പേരും കൊടുത്തു.
തുടക്കത്തില്‍ കുറേശ്ശെ കല്ലുകടിച്ചിരുന്നെങ്കിലും വളരെ വളരെ പെട്ടെന്ന്‌ പുതിയ പ്രോഗ്രാം മാധുരിയേക്കാള്‍ പ്രയോഗസാദ്ധ്യതയുള്ളതായിമാറി. മൈക്രോസോഫ്റ്റു വിന്‍ഡോസില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന മാധുരിക്കു പകരം ആര്‍ക്കും തന്‍റേതായി പുന:സംഘടിപ്പിക്കാവുന്ന (compile) source Code അതും open source രീതിയില്‍ ആണു സിബു അവതരിപ്പിച്ചത്.

എങ്കിലും അപ്പോഴേക്കും ബാബേല്‍ ഗോപുരം തകര്‍ന്നു പോയതിനാല്‍ പല വഴിക്കും കൂട്ടം തെറ്റിപ്പോയ പഴയ സുഹൃദ്‍വലയത്തിന്‍റെ അഭാവത്തില്‍ വരമൊഴിക്കു വേണ്ടത്ര പേരും പെരുമയും ലഭിച്ചിരുന്നില്ല.

വാസ്തവത്തില്‍ ഇക്കാലമത്രയും സിബു വരമൊഴിയെ ഒരു ദീര്‍ഘകാല project ആയി സമീപിച്ചിരുന്നില്ല.കൂടുതല്‍ സമയവും സൌകര്യവുമുള്ള വേറെ ഏതെങ്കിലും മിടുക്കന്‍ വന്ന്‌ സുബന്ധിതമായ മറ്റൊരു പ്രോഗ്രാം ഉണ്ടാക്കുന്നതുവരെ ഒരു തല്‍ക്കാലശാന്തി എന്നു മാത്രമേ സിബു ഉദ്ദേശിച്ചിരുന്നുള്ളൂ. (ഒരു പക്ഷേ ഇപ്പോഴും സിബു അങ്ങനെത്തന്നെയാണു കരുതുന്നത്‌!). സ്വന്തം സമയവും പ്രയത്നവും വരമൊഴിയുടെ അകത്തെ transliteration engine ശക്തിപ്പെടുത്താനാണ്‌ സിബു ഉള്ളില്‍‍ ആഗ്രഹിച്ചിരുന്നത്.
( ഇപ്പോഴും...?).

(തുടരും)


====================================================
The original Text of Dr. Chandramohan's message (1998 April2):
(Copy Paste to a new RTF compatible page and use malayalam.ttf to view)
---------------------------------------- ----------------------------
bhumanY nu…Mpa6M EpalI°ý sýE•W[ ¼tlv{"
niympalk[ 1v{k] mu©aek s¡iyuef ––malyaLMÉÉ
mlyaL8i} EkrL 1tiTi `g£M vSiyayi sm„îi6u9
hriji:
1tiTi pus‡k8i} `km smaXanM pali6u9tinu
puREm ta…]6u BaWa vinimy8iluM, lipi ni0îaz8iluM
saE…tik eenpuzYmuLLtayi tikc/uM EbaXYmay nil6u
orBYˆîn.
paœi na7i} ni9u ta…LuM 4OkYna7iluLL s¡i,
Eka7yM 1c/ay[, sibu, tIe„ari, viy9ayilaez9u
3Ohi6e„fu9 va„, ya„az8iel sIti , 1fu8u
tE9 4OkY nafiEl6u vru9ueH9u Ek7 Efazi
tufNiy `pk}Bray nipuzÅaru- nil6u prsý„rM
AwyN] eekmaRi `pv8îic/a} nilvilu- 4lða
`pwýnN]6uM `xutgtiyi} priharM 3Hakuem9ý
3R„azý. ta…LuM Em}„RQ k=ikLuM shkric/u
`pv8îi6a[ EvH E`paÇahnM nlýkanuM gEvWz
prI=zN] sugmma6anuM 4E9yuM EjasPý Ec7En
E„aelyuLL pSm6aEryuM 1nuvxi6zem9uM 1Ep=i6u9u.
c`ºEmah[
---------------------------------------------

12 Comments:

At Sunday, May 22, 2005 8:48:00 PM, Blogger viswaprabha വിശ്വപ്രഭ said...

"ഇന്റര്‍നെറ്റിലെ ആദ്യമലയാള കമന്റുകള്‍ - 1"
malayalam.ttf ന്‍റേയും വരമൊഴിയുടേയും ചരിത്രം (ഒന്നാം ഭാഗം) ഇവിടെ വായിക്കുക.
http://malkey.blogspot.com/2005/05/1.html

 
At Monday, May 23, 2005 12:23:00 AM, Blogger evuraan said...

നന്നായിരിക്കുന്നു എന്നല്ല, വളരെ നന്നായിരിക്കുന്നു.

കാരണീയരായ എല്ലാ മഹാന്മാര്‍ക്കും അഭിവാദനങ്ങള്‍. നിങ്ങളുടെ സംഭാവനകള്‍ എത്രയോ വിലപ്പെട്ടതാകുന്നു..

--ഏവൂരാന്‍.

 
At Wednesday, May 25, 2005 10:39:00 AM, Blogger സു | Su said...

:)

 
At Friday, September 02, 2005 12:24:00 AM, Blogger Shinu Mathew said...

This font looks good but it requires a lot more development. There is no Chillu aksharangal, and you could do better with some space arrangement.

 
At Friday, September 02, 2005 12:24:00 AM, Blogger Shinu Mathew said...

This font looks good but it requires a lot more development. There is no Chillu aksharangal, and you could do better with some space arrangement.

 
At Saturday, September 23, 2006 12:37:00 PM, Blogger kuttani said...

I think its better to type malayalam with both hands.For eg like if we press ctrl q it may come ka kha ga gha etc around courser if so it is easy to take one letter.ctrl and right click it may come symblos and chillus and we can select it . Why cibu cant think like this way?

 
At Saturday, September 23, 2006 5:23:00 PM, Blogger സിബു::cibu said...

കുട്ടനി പറഞ്ഞത് മൊബൈല്‍ഫോണില്‍ എഴുതുന്ന പോലുള്ള രീതിയല്ലേ..മൊബൈല്‍ ഫോണില്‍ ഇംഗ്ലീഷ് എഴുതുന്നതിലും എളുപ്പം സാധാരണ കീബോര്‍ഡില്‍ ഇംഗ്ലീഷ് എഴുതുന്നതല്ലേ. അപ്പോള്‍ അങ്ങനെ തന്നെ ആവില്ലേ മലയാളത്തിന്റെ കാര്യത്തിലും?

 
At Thursday, February 15, 2007 11:56:00 PM, Blogger G.manu said...

nalla lekhanam mashe....charithrathiloote....fontinte charithrathiloote

 
At Friday, February 16, 2007 1:41:00 AM, Blogger Peelikkutty!!!!! said...

വളരെ നന്ദി ഇങ്ങ്നെയൊരു ലേഖനം ഇവിടെ എഴുതി വച്ചതിന്.

 
At Thursday, March 01, 2007 9:41:00 AM, Blogger ramu said...

hay hay de po nannayia. denthaa eee kanane? nikangdu viswasam varanilla tuo.rama rama rama rama ...................

 
At Saturday, November 08, 2008 2:40:00 AM, Blogger malayalee said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

 
At Thursday, September 29, 2016 7:42:00 AM, Blogger Rashmi S said...Head hunters in Bangalore
Consultany in Bangalore
Serviced Apartments in Bangalore
SEO Services in Bangalore
SEO Services in India

 

Post a Comment

<< Home